Saturday 18 February 2012

Bishop-Mar-Panniyaramadam-Koovunnu- Jacob Varghese



ഒരു നല്ല വായനക്കാരനു ആരെയും സ്നേഹിക്കുവാൻ ഉള്ള തന്റേടവും, സാമർത്ഥ്യവും, സത്യസന്ധമായ വായനയിലൂടെ സ്വായത്തമാക്കുന്നു. അതും ഒരു പുസ്തകം തന്മയത്തത്തോടും കൂടിയുള്ള ഒരു ആവിഷ്കാരമായാൽ ആ കഥകളുടെ മനോഹാരിത എത്രത്തോളം വശ്യം ആയിരിക്കും. ഒരു എഴുത്തുകാരന്റെ പല ഭാവവിത്യാസങ്ങൾ ഒരോ കഥകളിലൂടെ കടന്നു പോകുമ്പോഴും മറിയമ്മ എന്ന ജേക്കബ് വർഗ്ഗീസ്സിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഓരോ രചനയുടെയും അഴക്, ഒരു വായനക്കാരൻ സ്പർശിച്ചറിയുന്നതു പ്രണേതാവിനെ കൂടുതൽ മനസ്സിലാക്കുമ്പോളാണു. ഒരു പക്ഷെ ഈ പുസ്തകത്തിന്റെ മാറ്റ് കൂടുന്നതും, "മറിയമ്മ എന്ന മറിമായ" വായിച്ചതിനു ശേഷമാകും.

Review also available at the below link

Bishop-Mar-Panniyaramadam-Koovunnu- Jacob Varghese

Mariyamma-Enna-Marimaya-George Joseph K



മറിയമ്മ എന്ന പെണ്ണെഴുത്തുകാരിയുടെ ജീവിതത്തിലൂടെ ഒരു യാത്രയാണു ഈ പുസ്തകം തരുന്ന അനുഭൂതി. ജോർജ്ജ് ജോസഫ് കെ ആ യാത്രയിലുടനീളം നമ്മളോടോപ്പം ഉണ്ട്. ഒരു പച്ചയായ മനുഷ്യന്റെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ തരുന്നതോ, ഒരു അവാച്യമായ അനുഭൂതി. മറിയമ്മ ദൈവത്തെ കണ്ടു, ഏകാന്തതിയിൽ, മണിമലയാറിന്റെ പ്രക്യതി സൗന്ദര്യത്തിൽ, ജീവിതത്തിലുടനീളം. എരുമേലി, അതിനു മറിയമ്മയെ സജ്ജമാക്കി, എന്ന് പറയുന്നതാവും ഒന്നുകൂടി ശരി. ഈ മറിമായ വായിക്കുന്നവർ, എരുമേലിയെ ഇഷ്ട്ടപ്പെട്ടേക്കാം, മണിമലയാറുമായി പ്രണയത്തിലായെക്കാം, അതിലും ഉപരി ഒരു എരുമേലിക്കാരനായി ജനിച്ചിരുന്നുവെങ്കിൽ എന്ന് ഒരു നെടുവീർപ്പിട്ടേക്കാം. ഇതിൽ തെറ്റുകൾ ഉണ്ട് അതു നമ്മളെ ശരിയിലേക്കു നയിക്കുന്നവയാണുതാനും.

Review also available at the below link with the name ഒരു പുസ്തക പ്രാന്തൻ

Mariyamma-Enna-Marimaya-George Joseph K

Sunday 12 February 2012

Akkapporu-Irupathu-Nasrani-Varshangal: Benyamin



നല്ല ഒരു പുസ്തകം. ആദ്യം കടപ്പാട് വായിച്ചു. "എന്റെ കള്ളക്കഥകൾ ഇഷ്ട്ടപ്പെടുന്ന എല്ലാവർക്കും" എന്ന ഒരു വാചകം ശ്രദ്ധേയമാണു. താങ്കളുടെ പുസ്തകങ്ങൾ വായനക്കാർ താലോലിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്, താങ്കൾ ഇതൊരു കള്ളക്കഥയാണെന്നു പറയുമ്പോഴും "ദേ ബെന്യമിൻ വീണ്ടും കള്ളത്തരം പറയുന്നെ" എന്ന് സ്നേഹമുള്ള വായനക്കാരന്റെ മറുപടിയാകാം. അതുമല്ലെങ്കിൽ "ഇതൊരിക്കലും ഒരു കള്ളക്കഥയല്ല" എന്ന് വായനക്കാർ ആണയിട്ടുപറയുന്നു. എന്തുതന്നെയായാലും, ബെന്യമിൻ, താങ്കൾ അനുവാചകരുടെ ഹൃദയം നേടിക്കഴിഞ്ഞു. താങ്കൾക്കെന്റെ എല്ലാ മംഗളങ്ങളും നേരുന്നു. താങ്കളുടെ മറ്റൊരു പുസ്തകത്തിന്റെ കാത്തിരിപ്പോടെ....

Review also available at

Akkapporu-Irupathu-Nasrani-Varshangal: Benyamin

Sunday 5 February 2012

Ezhuthiya-Kaalam-V.R.Sudeesh



ഒരു അനുവാചകനും എഴുത്തുകാരനും ഇടയിലെ കണ്ണി.

Review also available at the below link

Ezhuthiya-Kaalam-V.R.Sudeesh