Saturday, 18 February 2012

Mariyamma-Enna-Marimaya-George Joseph K



മറിയമ്മ എന്ന പെണ്ണെഴുത്തുകാരിയുടെ ജീവിതത്തിലൂടെ ഒരു യാത്രയാണു ഈ പുസ്തകം തരുന്ന അനുഭൂതി. ജോർജ്ജ് ജോസഫ് കെ ആ യാത്രയിലുടനീളം നമ്മളോടോപ്പം ഉണ്ട്. ഒരു പച്ചയായ മനുഷ്യന്റെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ തരുന്നതോ, ഒരു അവാച്യമായ അനുഭൂതി. മറിയമ്മ ദൈവത്തെ കണ്ടു, ഏകാന്തതിയിൽ, മണിമലയാറിന്റെ പ്രക്യതി സൗന്ദര്യത്തിൽ, ജീവിതത്തിലുടനീളം. എരുമേലി, അതിനു മറിയമ്മയെ സജ്ജമാക്കി, എന്ന് പറയുന്നതാവും ഒന്നുകൂടി ശരി. ഈ മറിമായ വായിക്കുന്നവർ, എരുമേലിയെ ഇഷ്ട്ടപ്പെട്ടേക്കാം, മണിമലയാറുമായി പ്രണയത്തിലായെക്കാം, അതിലും ഉപരി ഒരു എരുമേലിക്കാരനായി ജനിച്ചിരുന്നുവെങ്കിൽ എന്ന് ഒരു നെടുവീർപ്പിട്ടേക്കാം. ഇതിൽ തെറ്റുകൾ ഉണ്ട് അതു നമ്മളെ ശരിയിലേക്കു നയിക്കുന്നവയാണുതാനും.

Review also available at the below link with the name ഒരു പുസ്തക പ്രാന്തൻ

Mariyamma-Enna-Marimaya-George Joseph K

No comments:

Post a Comment