പ്രൗഢിയാർന്ന ഒരു ജീവിതത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുന്ന മനുഷ്യന്റെ ചുറ്റുപാടുകളെ അവാച്യമാംവണ്ണം, ഫലിതരൂപേണ
ബഷീർ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നതിലൂടെ നമ്മെ ചിത്തിപ്പിക്കുന്നു, രസിപ്പിക്കുന്നു.
"വർത്തമാനകാലത്തിൽ ജീവിക്കുക" എന്ന ഒരു സാരോപദേശം ഇതിൽ വികസിച്ചിരിക്കുന്നു.
കുഞ്ഞുതാത്തുമ്മ(ബഷീറിന്റെ ഉമ്മ)എപ്പോഴും പറഞ്ഞഭിമാനിക്കുന്ന ഒരു മഹാപ്രതാപത്തിന്റെ കാലമാണ് "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്...ബല്യകൊമ്പനാന". പക്ഷേ, അതൊരു "കുയ്യാനേർന്നു"(കുഴിയാന) ആരെങ്കിലും പറഞ്ഞാൽ ആർക്കായാലും അഭിമാനക്ഷതം ഉണ്ടാകും.
ആ മഹാപ്രതാപത്തിന്റെ ചരിത്രസൗധം തകരും.
ഇതിൽ പാത്തുമ്മയുടെ(ബഷീറിന്റെ പെങ്ങൾ) പ്രേമം സഫലീകരിക്കുന്നത് ഒരു ശുഭപര്യാവസാനം ആണ്.
The review also available @
No comments:
Post a Comment