"ഒരു സങ്കീർത്തനം പോലെ" സൃഷ്ട്ടിക്കപ്പെട്ടത് ദസ്തയേവ്സ്കിയോടുള്ള ഭ്രാന്തമായ സ്നേഹത്തിൽ നിന്നും ആരാധനയിൽ നിന്നുമാണ്. പെരുമ്പടവം ദസ്തയേവ്സ്കിയിൽ സന്നിവേശിച്ചത് അനുഗൃഹീതമായ ഒരു നിമിഷത്തിന്റെ പ്രേരണയാലാണ്. ദസ്തയേവ്സ്കിയയും അന്നയും അരങ്ങിൽ നിന്നൊഴിയുമ്പോഴും പെരുമ്പടവം ശ്രീധരന്റെ കഥാപാത്രങ്ങൾ വായനക്കാരിൽ ഉളവാക്കിയ നിർവൃതി, പെരുമ്പടത്തിന്റെ ആത്മസമർപ്പണവും, ഈ നോവൽ ഉദ്ഭുതമായ സാഹചര്യത്തിൽ അദ്ദേഹത്തിനുണ്ടായ ആന്തരിക വെളിപാടും വ്യക്തമാക്കുന്നു.
വയലിൻ കമ്പിയിൽ സംഗീതം ജനിക്കുന്നത് സ്നേഹവും ആത്മസമർപ്പണവും തുളുമ്പുമ്പോളാണ്. ഇവിടെ പെരുമ്പടവം ശ്രീധരൻ സാഹിത്യത്തിന്, സ്നേഹവും ആത്മസമർപ്പണവും കൊണ്ട് ജന്മം നൽകിയിരിക്കുന്നു. ഈ നോവൽ വായിക്കാൻ കഴിഞ്ഞതിൽ നമ്മൾ കൃതാർതഥരാണ്.
The review also available @
Oru Sankeerthanam Pole-Perumpadavam Sreedharan
No comments:
Post a Comment