Saturday 24 December 2011

Sufi Paranja Kathakal-K.P Ramanunni



കാച്ചിക്കുറിക്കിയ മലയാള ഭാഷാ വ്യാഖ്യാനങ്ങളിലൂടെ മത സൗഹാർദ്ദത്തിന് ഊന്നൽ നൽകുന്ന ഈ നോവലിൽ ഒരു സുപ്രധാന ഭാഗം ആണു മാമുട്ടി, കാർത്തികയ്ക്കായി മുസ്സലിയാർ മഠത്തിൽ ഒരു അമ്പലം പണിതുകൊടുക്കുന്നത്. ഇതു ചോദിക്കാൻ വന്ന അവറുമുസ്സലിയാർ മാമുട്ടിയോട് പറയുന്നു "പൊളിക്കെടാ, നായിന്റെ മോനേ, അമ്പലവും കോവിലും, അല്ലെങ്കിൽ എല്ലാം ഞാൻ തുപ്പിയെറിയും". അതിനു മറുപടിയായി മാമുട്ടി അലറി "ഇപ്പോൾ നമ്മുക്ക് തുപ്പാമെങ്കിലും നമ്മുടെ തന്തയുടെ തന്തമാർ പൂജിച്ചു നടന്ന സാധനമല്ലെ". മേലേപ്പുല്ലാരത്തറവാട്ടിലെ കാർത്തിക, മുസ്ല്ലീം ആയ മാമുട്ടിയെ കല്യാണം കഴിച്ചു "രണ്ടാം മെക്ക" എന്നറിയപ്പെടുന്ന പൊന്നാനിയിലേക്കു പോകുന്നതിലൂടെ അതിശയകരമായ ഒരന്തരീക്ഷം ഈ നോവലിൽ നിറയുന്നു. അസാധാരണവും, ആകർക്ഷകവും ആയ ഭാഷാ ശൈലിയിലൂടെ ആണു രാമനുണ്ണി ഓരോ വരികളിലൂടെയും നമ്മെ ചിന്തിപ്പിക്കുന്നതു.

Review also available at the below link

Sufi Paranja Kathakal-K.P Ramanunni

No comments:

Post a Comment