
മനസ്സ് വളരെ വേഗത്തിൽ സഞ്ചരിക്കുന്നു. അതിനു താളാക്ഷരങ്ങളും,താളവട്ടങ്ങളും ഉണ്ട്. ഈ താളത്തിലേക്ക്,നമ്മുടെജീവിത സമ്പ്രദായങ്ങൾ,മതവിശ്വാസങ്ങൾ,കലാ-സാഹിത്യ-സംസ്കാരി്ക മൂല്യങ്ങളെ അപാര അനുഭവങ്ങളുടെ പടുതയിൽ, അന്വയിച്ച് ബോധമണ്ഢലത്തിന്റെ ഉണ്മയെ ഉണർത്തുന്നു. നർമ്മം എന്നതു ഈ സത്തയാണു. അങ്ങനെ അനുവാചകർക്ക് വേണ്ടുവോളം അസ്വാദ്യത തരുന്നതാണു "ഭാര്യയെ കട്ടുകൊണ്ടുപോകാൻ ആളെ ആവശ്യമുണ്ട്" എന്ന കഥ. ഈ കഥയിലെ നായകൻ ബഷീറിന്റെ സുഹൃത്താണു. നായിക അദ്ദേഹത്തിന്റെ ഭാര്യയും. പക്ഷേ ആർക്കുവേണമെങ്കിലും ഭാര്യയെ കട്ടുകൊണ്ട്പോകാം. ഭർത്താവ് കണ്ട ഭാവം നടിക്കില്ല. കാരണം എണ്ണ കാണാത്ത, മുടി നീട്ടിയ,നാറ്റം പിടിച്ച കൃതാവുകാരനായ, മദ്യപാനിയും, കഞ്ചാവടികാരനായ ഭർത്താവിനെ ഇപ്പോൾ ഭാര്യ തോക്ക് ചൂണ്ടി നല്ലവണ്ണം പല്ലുതേപ്പിക്കുകയും,
കുളിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്ന ഓരോ സ്ഥലങ്ങളും ഭാര്യ കണ്ടെത്തുന്നു. മറ്റെന്തെങ്കിലുംവേണോ ഭർത്താവിനെ ശുണ്ഠിപിടിപ്പിക്കാൻ. ബഷീറിനാണെങ്കിൽ സുഹൃത്തിന്റെ ഭാര്യയെ കട്ടുകൊണ്ട്പോകാനും ഒക്കില്ല. കാരണം അദ്ദേഹത്തിന്റെ ഭവനത്തിൽ തേനിൽ മുക്കിയ ഒരു ആറ്റംബോബുണ്ട്. മറ്റാരുമല്ല, ബഷീറിന്റെ ഭാര്യ.
The same review is available at the below link
Chirikkunna Marappava-Vaikom Muhammed Basheer