Saturday 17 November 2012

Eleven Minutes - Paulo Coelho




ഹിതകരമായ രീതിയിൽ കാമം എന്ന വികാരത്തെ അവതരിപ്പിച്ചിരിക്കുന്നതായി തോന്നാം, ഈ പുസ്തകം വായിക്കുമ്പോൾ. വായനയുടെ അവസാനത്തിൽ ആ വികാരത്തിതെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്നു. എന്നാൽ ഇതിന്റെയെല്ലാം അപ്പുറം ഒരു മനോനിലയിൽ ഇതിനെ നോക്കിക്കാണണം എന്ന് എഴുത്തികാരൻ വായനക്കാരോട് ആവിശ്യപ്പെടുന്നതെന്ന് പല സന്ദർഭങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഈ കഥയിൽ മറിയ എന്ന പെൺകുട്ടിക്ക് ജീവിത പ്രാരാബ്ദ്ധങ്ങൾ ഒന്നും തന്നെയുള്ളതായി പൗലൊ കൗലോ വ്യക്ത്തമാക്കുന്നില്ല. പ്രസിദ്ധിയും,  തന്റെ മാതാപിതാക്കൾക്ക് ഒരു ഭവനവും, പിന്നെ കൃഷിഭൂമി വാങ്ങി ആയുഷ്കാലം സുഖമായി ജീവിക്കാനുള്ള പണവും സ്വരൂപിക്കുവാൻ ബ്രസീലിൽ നിന്നും സ്വിറ്റ്സ്സർലാഡിൽ എത്തിച്ചേരുന്നു മറിയ വ്യഭിചാരവൃത്തിയിൽ പണം സമ്പാദിക്കുന്നു. തിരമാലകളുടെ ആയുസ്സ് പോലെ ഏതുസമയവും തനിക്കു സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാൻ തയ്യാറാകുന്നു. അപ്പോൾ മറിയ പിന്നോട്ട് വലിയാതെ ക്ലേശവും, വേദനയും, ഭയവും ജീവിതത്തിലേക്ക്സ്വയം ഏറ്റെടുക്കുന്നു. ഇവിടെയാണ് കഥാകാരൻ തന്റെ ആശയം വ്യക്തമാക്കുന്നത്...

ഒന്നാമതായി ക്ലേശവും, വേദനയും, ഭയവും ആനന്ദത്തിന്റെ കാവൽക്കാരാണെന്ന വസ്തുത. എതൊരാളിന്റെയും ജീവിതത്തിലേക്ക് ആനന്ദം അതിന്റെകാവൽക്കാനെ അയയ്ക്കുന്നു. പിന്നെ, മറിയ നമ്മുടെ മനോനിലയുടെ പ്രതിരൂപമാണ് എന്ന വസ്തുത. റാൾഫ് ഹാർട്ട് എന്ന മറിയയുടെ കാമുകൻയഥാർത്ഥ സ്നേഹത്തിനു വേണ്ടിയുള്ള മനസ്സിന്റെ സൃഷ്ട്ടിയോട് ഉപമിക്കാം. എന്നാൽ ടെറൻസ് എന്ന കഥാപാത്രം മനസ്സിന്റെ വ്യഭിചാരവാസനയെ പ്രതിനിധീകരിക്കുന്നു.

The review also available @

Eleven Minutes - Paulo Coelho

An Honest Thief-Fyodor Dostoyevsky


"സത്യസന്‌ധനായ കള്ളൻ"(The Honest Thief)- ഡോസ്റ്റോയേഫ്സ്കിയുടെ ലോകോത്തര കഥകളിൽ ഒന്ന്. സഹജീവസ്നേഹവും, കരുതലുമാണ് ഈ കഥയുടെ പ്രമേയമെങ്കിലും, Dostoevsky ഒരു കള്ളനെ ഇത്തരം ദാർശനീകത നിറഞ്ഞ കൃതിയിൽ പ്രതിപാദവിഷയമാകാൻ കാരണം നന്നെ ചിന്തിപ്പിക്കുന്നു. എങ്ങോ കണ്ട് മറന്ന ഒരു കള്ളനിൽ, തന്നിലെ അസ്വസ്ഥതയുമായുള്ള താദാത്മ്യം പ്രാപിക്കലിൽ നിന്നുള്ള ഒരു സഹാനുഭൂതിയാണോ ഈ കഥയ്ക്കു പിന്നിൽ എന്നു മാത്രമെ ഉത്തരം കണ്ടെത്തനെ കഴിയുന്നുള്ളു. ഒരു കാര്യം ഉറപ്പാണ്, എതു കഥ പറയുമ്പോഴും അതിൽ Fyodor Dostoevsky അല്ലെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തെ നമ്മുക്ക് എത്തിനോക്കുന്നതായി കാണാം. ഇതിനെ അടിവരയിടുന്നതാണ് "മാരി എന്ന കർഷകൻ"(The Peasant Marey). സ്വന്തം ജയിൽവാസസ്മരണകൾ എന്ന് തോന്നിക്കുന്നവ.

The review also available @
An Honest Thief-Fyodor Dostoyevsky

World Famous Stories Of Fyodor Dostoyevsky


ഈ സമാഹാരത്തിൽ ഏറെ പ്രത്യേകതയുള്ള ഒരു കഥയാണ് "അപഹാസ്യന്റെ സ്വപ്നം"(The Dream of a Ridiculous Man) . ജീവിതം ജീവിക്കാൻ കൊള്ളാത്തതാണെന്ന് കരുതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ ഒരു സ്വപ്നദർശനത്തിനു ശേഷം കൃതജ്ഞതാപൂർവം തുടർന്ന് ജീവിക്കാനും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കനും തയ്യാറാകുന്നു.

The review also available @
World Famous Stories Of Fyodor Dostoyevsky

Sunday 4 November 2012

Njan Innocent- Innocent


ഇന്നസെന്റ് മലയാളികളുടെ സ്നേഹവും ആദരവും എത്രത്തോളം പിടിച്ചുപറ്റി, അല്ലെങ്കിൽ ആ ഐച്ഛൈകമായ അഭിനയനൈപുണ്യം നമ്മുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ ആഴം അറിയാൻ ഈ പുസ്തകം വായിച്ചാൽ അറിവുള്ളതാണ്.

ഇതു വായിക്കുമ്പോൾ, ഇന്നസെന്റ് നമ്മുടെ എല്ലാവരുടെയും മുൻപിൽ വന്ന് കഥ പറയുന്നതായി തോന്നും.

അപ്പോൾ നമ്മുക്ക് ഒരു കാര്യം ബോധ്യമാകും. ആ വൈഭവശാലിയുടെ അഭിനയമികവിനു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ അമിളികൾ, സംഭവവികാസങ്ങൾ ഓർമ്മയിൽ മറക്കാതെ കുറിച്ചിടാൻ നിയോഗിതനായിരുന്നു. ആ കുറിച്ചിടലുകൾ ഇന്നസെന്റ് പോലും അറിയാതെ അദ്ദേഹത്തിന്റെ ബൗദ്ധികമണ്ഡലം ഇന്ദ്രിയങ്ങളെ തുടർച്ചയായി പരിശീലിപ്പിച്ചിരുന്നു. ആ അഭ്യസിപ്പിക്കലിന്റെ നീർപാച്ചിലിൽ, എതുതരം വികാരങ്ങളും, രസങ്ങളും ക്ഷണനേരത്തിൽ മുഖത്തും, ശരീരത്തിലും കൊണ്ടുവരാൻ ഇന്നസെന്റ് പ്രാപ്തനായി. 

ഇത്തരം ഭാവപ്രകടനങ്ങളുടെ അകമ്പടികൾ നമ്മുടെ മനസ്സിൽ ഉളവാക്കിയ പ്രഭാവം ആണ്, നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്നസെ ന്റ്നമ്മുടെ എല്ലാവരുടെയും മുൻപിൽ വന്ന് കഥ പറയുന്നതായ ഭ്രമം ഉളവാക്കുന്നത്.

The review also available @ the following link