ഹിതകരമായ രീതിയിൽ കാമം എന്ന വികാരത്തെ അവതരിപ്പിച്ചിരിക്കുന്നതായി തോന്നാം, ഈ പുസ്തകം വായിക്കുമ്പോൾ. വായനയുടെ അവസാനത്തിൽ ആ വികാരത്തിതെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്നു. എന്നാൽ ഇതിന്റെയെല്ലാം അപ്പുറം ഒരു മനോനിലയിൽ ഇതിനെ നോക്കിക്കാണണം എന്ന് എഴുത്തികാരൻ വായനക്കാരോട് ആവിശ്യപ്പെടുന്നതെന്ന് പല സന്ദർഭങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ഈ കഥയിൽ മറിയ എന്ന പെൺകുട്ടിക്ക് ജീവിത പ്രാരാബ്ദ്ധങ്ങൾ ഒന്നും തന്നെയുള്ളതായി പൗലൊ കൗലോ വ്യക്ത്തമാക്കുന്നില്ല. പ്രസിദ്ധിയും, തന്റെ മാതാപിതാക്കൾക്ക് ഒരു ഭവനവും, പിന്നെ കൃഷിഭൂമി വാങ്ങി ആയുഷ്കാലം സുഖമായി ജീവിക്കാനുള്ള പണവും സ്വരൂപിക്കുവാൻ ബ്രസീലിൽ നിന്നും സ്വിറ്റ്സ്സർലാഡിൽ എത്തിച്ചേരുന്നു മറിയ വ്യഭിചാരവൃത്തിയിൽ പണം സമ്പാദിക്കുന്നു. തിരമാലകളുടെ ആയുസ്സ് പോലെ ഏതുസമയവും തനിക്കു സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാൻ തയ്യാറാകുന്നു. അപ്പോൾ മറിയ പിന്നോട്ട് വലിയാതെ ക്ലേശവും, വേദനയും, ഭയവും ജീവിതത്തിലേക്ക്സ്വയം ഏറ്റെടുക്കുന്നു. ഇവിടെയാണ് കഥാകാരൻ തന്റെ ആശയം വ്യക്തമാക്കുന്നത്...
ഒന്നാമതായി ക്ലേശവും, വേദനയും, ഭയവും ആനന്ദത്തിന്റെ കാവൽക്കാരാണെന്ന വസ്തുത. എതൊരാളിന്റെയും ജീവിതത്തിലേക്ക് ആനന്ദം അതിന്റെകാവൽക്കാനെ അയയ്ക്കുന്നു. പിന്നെ, മറിയ നമ്മുടെ മനോനിലയുടെ പ്രതിരൂപമാണ് എന്ന വസ്തുത. റാൾഫ് ഹാർട്ട് എന്ന മറിയയുടെ കാമുകൻയഥാർത്ഥ സ്നേഹത്തിനു വേണ്ടിയുള്ള മനസ്സിന്റെ സൃഷ്ട്ടിയോട് ഉപമിക്കാം. എന്നാൽ ടെറൻസ് എന്ന കഥാപാത്രം മനസ്സിന്റെ വ്യഭിചാരവാസനയെ പ്രതിനിധീകരിക്കുന്നു.
The review also available @
Eleven Minutes - Paulo Coelho
No comments:
Post a Comment