Thursday, 28 August 2014

എന്റെ വായനാലോകം മുഖപുസ്തകത്തിലും

കുറച്ച് നാളായി ഇതിൽ വേണ്ടവിധത്തിൽ നവീകരണം നടന്നിട്ട്. ഇതിൽ വരുന്നവർക്ക്  ഈ ഇടത്തിലും (എന്റെ വായനാലോകം മുഖപുസ്തകത്തിലും ) വൃത്താന്തങ്ങൾ അറിവാകുന്നതാണ്‌.

Sunday, 10 March 2013

Rigveda Manthrangalum Sookthangalum-O.M.C Narayanan Namboothiripad


പ്രകൃതിയെയും, ദേവീ-ദേവന്മാരെയും പ്രകീർത്തിച്ചു കൊണ്ടുള്ള സൂക്തങ്ങളും മന്ത്രങ്ങളുമാണ് ഇതിൽ ഉൾക്കൊണ്ടിരിക്കുന്നത്. 
ഐക്യമക്തസൂക്തത്തിലെ മൂന്നാം സൂക്തത്തിൽ 'ധനം' എന്ന വാക്കിന്റെ വ്യക്തമായ ഉദ്ദേശത്തെ തിരിച്ചറിയുവാൻ സഹായിക്കുന്നു.




Review also available @
Rigveda Manthrangalum Sookthangalum-O.M.C Narayanan Namboothiripad

Saturday, 9 March 2013

Randamoozham-M.T.Vasudhevan Nair



എം.ടി വാസുദേവൻ നായർ രണ്ടാമൂഴത്തിലൂടെ ഭീമനിൽ സന്നിവേശിച്ചുകൊണ്ട് ഒരു മഹാഭാരതകഥ പറയുകയാണ്... അതിമാനിഷികവും,അതിശയോക്തിയും ഒട്ടും തന്നെയില്ലാതെ. പ്രാർത്ഥനാരൂപത്തിൽ മനസ്സർപ്പിച്ചുള്ള വായനയുടെ മൂർദ്ധന്യത്തിൽ അനുവാചകൻ കുതിപ്പോടെ ഒരു സന്ദേഹം തൊടുത്തിവിടാം ഇതൊരു മൂന്നാമൂഴമാകാഞ്ഞത്? എഴുത്തുകാരന്റെ വീക്ഷണങ്ങളും, അവയുടെ സഞ്ചാരപഥങ്ങളും അതുപോലെകഥാപാത്രങ്ങളെ അതിന്റെപാരമ്യത്തിൽ ഉൾക്കൊള്ളുന്നതിലുമാണ് ഏതൊരു കൃതിയുടെയും വിജയം. എം.ടി അത് ഇവിടെ ദൃഷ്ടാന്തീകരിക്കുന്നു.

Review also available @

Randamoozham-M.T.Vasudhevan Nair

Sunday, 6 January 2013

Greeshmamapini-P Surendran

ഗ്രീഷ്മമാപിനി ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലാണ്.

The review also available @

Greeshmamapini-P Surendran

Saturday, 8 December 2012

Jeevithamenna-Adbhutham-K.S.Aniyan


അന്താരാഷ്ട്ര പ്രശസ്തനായ കാൻസർ ചികിത്സകൻ ഡോ.വി.പി ഗംഗാധരൻ, തന്റെ അപൂർവ്വങ്ങളിൽ അപൂർവ്വമായി ചില മനുഷ്യ ജീവിതങ്ങളെ എടുത്തു കാണിക്കുന്നു. ഇതിൽ ചിലത് "പാലം കടക്കുവോളം നാരായണ...നാരായണ... പാലം കടന്നീടുകിൽ കോരായണ...കോരായണ..." എന്ന സംഭവങ്ങളും വേണ്ടുവോളം ഉണ്ട്.  ഇതിനെ കൊതിപ്പിക്കുന്ന വാക്കുകൾ കൊടുത്തിരിക്കുന്നത് കെ.എസ്.അനിയനാണ്. "കണ്മുമ്പിൽ നിന്ന് ഞങ്ങൾ മറഞ്ഞതുകൊണ്ടാകാം കാഴ്ച്ചക്കാരൻ അകത്തേക്കൊന്ന് എത്തിനോക്കി..." മഴയെക്കുറിച്ചാണ് കെ.എസ്.അനിയൻ സംസാരിക്കുന്നത്.

The review also available @

Jeevithamenna-Adbhutham-K.S.Aniyan

Saturday, 17 November 2012

Eleven Minutes - Paulo Coelho




ഹിതകരമായ രീതിയിൽ കാമം എന്ന വികാരത്തെ അവതരിപ്പിച്ചിരിക്കുന്നതായി തോന്നാം, ഈ പുസ്തകം വായിക്കുമ്പോൾ. വായനയുടെ അവസാനത്തിൽ ആ വികാരത്തിതെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്നു. എന്നാൽ ഇതിന്റെയെല്ലാം അപ്പുറം ഒരു മനോനിലയിൽ ഇതിനെ നോക്കിക്കാണണം എന്ന് എഴുത്തികാരൻ വായനക്കാരോട് ആവിശ്യപ്പെടുന്നതെന്ന് പല സന്ദർഭങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഈ കഥയിൽ മറിയ എന്ന പെൺകുട്ടിക്ക് ജീവിത പ്രാരാബ്ദ്ധങ്ങൾ ഒന്നും തന്നെയുള്ളതായി പൗലൊ കൗലോ വ്യക്ത്തമാക്കുന്നില്ല. പ്രസിദ്ധിയും,  തന്റെ മാതാപിതാക്കൾക്ക് ഒരു ഭവനവും, പിന്നെ കൃഷിഭൂമി വാങ്ങി ആയുഷ്കാലം സുഖമായി ജീവിക്കാനുള്ള പണവും സ്വരൂപിക്കുവാൻ ബ്രസീലിൽ നിന്നും സ്വിറ്റ്സ്സർലാഡിൽ എത്തിച്ചേരുന്നു മറിയ വ്യഭിചാരവൃത്തിയിൽ പണം സമ്പാദിക്കുന്നു. തിരമാലകളുടെ ആയുസ്സ് പോലെ ഏതുസമയവും തനിക്കു സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാൻ തയ്യാറാകുന്നു. അപ്പോൾ മറിയ പിന്നോട്ട് വലിയാതെ ക്ലേശവും, വേദനയും, ഭയവും ജീവിതത്തിലേക്ക്സ്വയം ഏറ്റെടുക്കുന്നു. ഇവിടെയാണ് കഥാകാരൻ തന്റെ ആശയം വ്യക്തമാക്കുന്നത്...

ഒന്നാമതായി ക്ലേശവും, വേദനയും, ഭയവും ആനന്ദത്തിന്റെ കാവൽക്കാരാണെന്ന വസ്തുത. എതൊരാളിന്റെയും ജീവിതത്തിലേക്ക് ആനന്ദം അതിന്റെകാവൽക്കാനെ അയയ്ക്കുന്നു. പിന്നെ, മറിയ നമ്മുടെ മനോനിലയുടെ പ്രതിരൂപമാണ് എന്ന വസ്തുത. റാൾഫ് ഹാർട്ട് എന്ന മറിയയുടെ കാമുകൻയഥാർത്ഥ സ്നേഹത്തിനു വേണ്ടിയുള്ള മനസ്സിന്റെ സൃഷ്ട്ടിയോട് ഉപമിക്കാം. എന്നാൽ ടെറൻസ് എന്ന കഥാപാത്രം മനസ്സിന്റെ വ്യഭിചാരവാസനയെ പ്രതിനിധീകരിക്കുന്നു.

The review also available @

Eleven Minutes - Paulo Coelho

An Honest Thief-Fyodor Dostoyevsky


"സത്യസന്‌ധനായ കള്ളൻ"(The Honest Thief)- ഡോസ്റ്റോയേഫ്സ്കിയുടെ ലോകോത്തര കഥകളിൽ ഒന്ന്. സഹജീവസ്നേഹവും, കരുതലുമാണ് ഈ കഥയുടെ പ്രമേയമെങ്കിലും, Dostoevsky ഒരു കള്ളനെ ഇത്തരം ദാർശനീകത നിറഞ്ഞ കൃതിയിൽ പ്രതിപാദവിഷയമാകാൻ കാരണം നന്നെ ചിന്തിപ്പിക്കുന്നു. എങ്ങോ കണ്ട് മറന്ന ഒരു കള്ളനിൽ, തന്നിലെ അസ്വസ്ഥതയുമായുള്ള താദാത്മ്യം പ്രാപിക്കലിൽ നിന്നുള്ള ഒരു സഹാനുഭൂതിയാണോ ഈ കഥയ്ക്കു പിന്നിൽ എന്നു മാത്രമെ ഉത്തരം കണ്ടെത്തനെ കഴിയുന്നുള്ളു. ഒരു കാര്യം ഉറപ്പാണ്, എതു കഥ പറയുമ്പോഴും അതിൽ Fyodor Dostoevsky അല്ലെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തെ നമ്മുക്ക് എത്തിനോക്കുന്നതായി കാണാം. ഇതിനെ അടിവരയിടുന്നതാണ് "മാരി എന്ന കർഷകൻ"(The Peasant Marey). സ്വന്തം ജയിൽവാസസ്മരണകൾ എന്ന് തോന്നിക്കുന്നവ.

The review also available @
An Honest Thief-Fyodor Dostoyevsky

World Famous Stories Of Fyodor Dostoyevsky


ഈ സമാഹാരത്തിൽ ഏറെ പ്രത്യേകതയുള്ള ഒരു കഥയാണ് "അപഹാസ്യന്റെ സ്വപ്നം"(The Dream of a Ridiculous Man) . ജീവിതം ജീവിക്കാൻ കൊള്ളാത്തതാണെന്ന് കരുതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ ഒരു സ്വപ്നദർശനത്തിനു ശേഷം കൃതജ്ഞതാപൂർവം തുടർന്ന് ജീവിക്കാനും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കനും തയ്യാറാകുന്നു.

The review also available @
World Famous Stories Of Fyodor Dostoyevsky

Sunday, 4 November 2012

Njan Innocent- Innocent


ഇന്നസെന്റ് മലയാളികളുടെ സ്നേഹവും ആദരവും എത്രത്തോളം പിടിച്ചുപറ്റി, അല്ലെങ്കിൽ ആ ഐച്ഛൈകമായ അഭിനയനൈപുണ്യം നമ്മുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ ആഴം അറിയാൻ ഈ പുസ്തകം വായിച്ചാൽ അറിവുള്ളതാണ്.

ഇതു വായിക്കുമ്പോൾ, ഇന്നസെന്റ് നമ്മുടെ എല്ലാവരുടെയും മുൻപിൽ വന്ന് കഥ പറയുന്നതായി തോന്നും.

അപ്പോൾ നമ്മുക്ക് ഒരു കാര്യം ബോധ്യമാകും. ആ വൈഭവശാലിയുടെ അഭിനയമികവിനു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ അമിളികൾ, സംഭവവികാസങ്ങൾ ഓർമ്മയിൽ മറക്കാതെ കുറിച്ചിടാൻ നിയോഗിതനായിരുന്നു. ആ കുറിച്ചിടലുകൾ ഇന്നസെന്റ് പോലും അറിയാതെ അദ്ദേഹത്തിന്റെ ബൗദ്ധികമണ്ഡലം ഇന്ദ്രിയങ്ങളെ തുടർച്ചയായി പരിശീലിപ്പിച്ചിരുന്നു. ആ അഭ്യസിപ്പിക്കലിന്റെ നീർപാച്ചിലിൽ, എതുതരം വികാരങ്ങളും, രസങ്ങളും ക്ഷണനേരത്തിൽ മുഖത്തും, ശരീരത്തിലും കൊണ്ടുവരാൻ ഇന്നസെന്റ് പ്രാപ്തനായി. 

ഇത്തരം ഭാവപ്രകടനങ്ങളുടെ അകമ്പടികൾ നമ്മുടെ മനസ്സിൽ ഉളവാക്കിയ പ്രഭാവം ആണ്, നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്നസെ ന്റ്നമ്മുടെ എല്ലാവരുടെയും മുൻപിൽ വന്ന് കഥ പറയുന്നതായ ഭ്രമം ഉളവാക്കുന്നത്.

The review also available @ the following link


Sunday, 28 October 2012

Oru Sankeerthanam Pole-Perumpadavam Sreedharan





"ഒരു സങ്കീർത്തനം പോലെ" സൃഷ്ട്ടിക്കപ്പെട്ടത് ദസ്തയേവ്സ്കിയോടുള്ള  ഭ്രാന്തമായ സ്നേഹത്തിൽ നിന്നും ആരാധനയിൽ നിന്നുമാണ്. പെരുമ്പടവം ദസ്തയേവ്സ്കിയിൽ സന്നിവേശിച്ചത് അനുഗൃഹീതമായ ഒരു നിമിഷത്തിന്റെ പ്രേരണയാലാണ്. ദസ്തയേവ്സ്കിയയും അന്നയും അരങ്ങിൽ നിന്നൊഴിയുമ്പോഴും പെരുമ്പടവം ശ്രീധരന്റെ കഥാപാത്രങ്ങൾ വായനക്കാരിൽ ഉളവാക്കിയ നിർവൃതി, പെരുമ്പടത്തിന്റെ ആത്മസമർപ്പണവും, ഈ നോവൽ ഉദ്ഭുതമായ സാഹചര്യത്തിൽ അദ്ദേഹത്തിനുണ്ടായ ആന്തരിക വെളിപാടും വ്യക്തമാക്കുന്നു.

വയലിൻ കമ്പിയിൽ സംഗീതം ജനിക്കുന്നത് സ്നേഹവും ആത്മസമർപ്പണവും തുളുമ്പുമ്പോളാണ്. ഇവിടെ പെരുമ്പടവം ശ്രീധരൻ സാഹിത്യത്തിന്, സ്നേഹവും ആത്മസമർപ്പണവും കൊണ്ട് ജന്മം നൽകിയിരിക്കുന്നു. ഈ നോവൽ വായിക്കാൻ കഴിഞ്ഞതിൽ നമ്മൾ കൃതാർതഥരാണ്.


The review also available @

Oru Sankeerthanam Pole-Perumpadavam Sreedharan


Saturday, 20 October 2012

Ntuppuppakkoranendarnnu!-Vaikom Muhammad Basheer



പ്രൗഢിയാർന്ന ഒരു ജീവിതത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുന്ന മനുഷ്യന്റെ ചുറ്റുപാടുകളെ അവാച്യമാംവണ്ണം, ഫലിതരൂപേണ
ബഷീർ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നതിലൂടെ നമ്മെ ചിത്തിപ്പിക്കുന്നു, രസിപ്പിക്കുന്നു.

"വർത്തമാനകാലത്തിൽ ജീവിക്കുക" എന്ന ഒരു സാരോപദേശം ഇതിൽ വികസിച്ചിരിക്കുന്നു.

കുഞ്ഞുതാത്തുമ്മ(ബഷീറിന്റെ ഉമ്മ)എപ്പോഴും പറഞ്ഞഭിമാനിക്കുന്ന ഒരു മഹാപ്രതാപത്തിന്റെ കാലമാണ് "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്...ബല്യകൊമ്പനാന". പക്ഷേ, അതൊരു "കുയ്യാനേർന്നു"(കുഴിയാന) ആരെങ്കിലും പറഞ്ഞാൽ ആർക്കായാലും അഭിമാനക്ഷതം ഉണ്ടാകും.
ആ മഹാപ്രതാപത്തിന്റെ ചരിത്രസൗധം തകരും.

ഇതിൽ പാത്തുമ്മയുടെ(ബഷീറിന്റെ പെങ്ങൾ) പ്രേമം സഫലീകരിക്കുന്നത് ഒരു ശുഭപര്യാവസാനം ആണ്.



The review also available @

Saturday, 6 October 2012

Kannaki-T.N Gopakumar

യോഗ്യമായ പദപ്രയോഗങ്ങളിലൂടെയുള്ള വരിഷ്ഠ്മായ കാഴ്ച്ചപാടുകളാണ് ഗോപകുമാറിന്റെ 'കണ്ണകി'.

Review also available @

Kannaki-T.N Gopakumar


Saturday, 29 September 2012

VolgaTharamgangal-T.N Gopakumar


ടി.എൻ ഗോപകുമാറിന് ഈ വർഷത്തെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതിയാണ് "വോൾഗാ തരംഗങ്ങൾ" . ഇതു ഒരു യാത്രാവിവരണമാണു. അമേരിക്കയുടെ ഏഴാം നാവികപട പാക്കിസ്ഥാനു വേണ്ടി മുന്നേറുമ്പോൾ നമ്മെ രക്ഷിക്കാൻ വന്നതാണ്
സോവിയറ്റ് യൂണിയൻ. എന്നാൽ ഗോപകുമാറിന്റെ ഈ വാക്കുകൾ നമ്മുക്ക് ശ്രദ്ധിക്കാം "ഇന്ത്യ വിഘടിച്ച് പത്ത് രാജ്യങ്ങളായാൽ അതിൽ ഏതാണിന്ത്യ? ആ പുതിയ ഇന്ത്യകളിൽ ഏത് ഇന്ത്യ സംസ്ഥാനത്തിനാകും 'ജനഗണമന' പാടാനാവുക? അതാണ് ഇന്നത്തെ സോവിയറ്റ് ദുരന്തമെന്ന് ബോധ്യമാകാൻ റഷ്യയിൽ അധികം യാത്ര ചെയ്യേണ്ട." മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം അടിവരയിട്ട് പറയുന്ന ഒരു വാചകം ഇതാണ്...
"ഇംഗ്ലീഷറിയുന്ന ലോസ്ആഞ്ച്ലിസ്കാരനു ഗംഗാനദി എവിടെയെന്നറിയില്ല. റഷ്യൻകുട്ടികൾ നമ്മുക്ക് ഇന്ത്യയുടെ ഭൂപടം വരച്ചുകാണിച്ചുതരും."
ഇത് ഒരു രസകരമായ യാത്രാ വിവരണമെന്നതിലുപരി, റഷ്യൻ ജനതയുടെ സംസ്കൃതിയെ മനസ്സിലാക്കിതരുന്നു.

The review also available @

VolgaTharamgangal-T.N Gopakumar

Sunday, 23 September 2012

TheAlchemist-Paulo Coelho


ഹൃദയത്തിനു സ്പന്ദനം ഭാഷയാകുമ്പോൾ,അക്ഷരക്കൂട്ടങ്ങളിലെ ആശയങ്ങൾ ആ സ്പന്ദനമാക്കാൻ കഴിഞ്ഞതാണ് ഈ കൃതിയുടെ വിജയം.

ഇത് ഒരു ഭാവനാജന്യവും ത്വാത്തികവുമായ കഥയാണ്. സ്വപനം എന്ന ഭാവനയെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്നപരീക്ഷണങ്ങൾ ഒരു ആട്ടിടയനീലൂടെ നമ്മെ ഇടയ്ക്കിടെ ഗ്രന്‌ഥകർത്താവ് ഓർമ്മപ്പെടുത്തുന്നു. ആത്മാവിന്റെ ഭാഷയായ ഒരു പൊതുഭാഷാ ഈ പുസ്തകം അനാവരണം ചെയ്യുന്നു.

ഈ പുസ്തകം വായന ശീലമാക്കാൻ ആഗ്രഹിക്കുന്നവർക്കു ഒരു പ്രേരകശക്തിയാണ്.

The review also available @

TheAlchemist-Paulo Coelho

Sunday, 16 September 2012

Chenthamarakokka-Ravivarma Thampuran



ചെന്താമരകൊക്ക എന്ന കഥാസമാഹാരം തീർത്തും വ്യത്യസ്ത ഭാഷാശൈലിയാലും, അനുപമമായ വിഭിന്നാഖ്യാനം കൊണ്ടും ഉൽകൃഷ്ടമാക്കിയിയിക്കുന്നു.ഇതിൽ ചില കഥകൾക്ക്, നോവലാക്കാനുള്ള എല്ലാ സാഹചര്യങ്ങൾ
ഊരിതിരിഞ്ഞിട്ടും അവയെ ഒരു ചെറുകഥയിൽ ഒതുക്കിയത് ചിന്തനീയം തന്നെ.

Review also available at the below link
Chenthamarakokka-Ravivarma Thampuran