Saturday 8 December 2012

Jeevithamenna-Adbhutham-K.S.Aniyan


അന്താരാഷ്ട്ര പ്രശസ്തനായ കാൻസർ ചികിത്സകൻ ഡോ.വി.പി ഗംഗാധരൻ, തന്റെ അപൂർവ്വങ്ങളിൽ അപൂർവ്വമായി ചില മനുഷ്യ ജീവിതങ്ങളെ എടുത്തു കാണിക്കുന്നു. ഇതിൽ ചിലത് "പാലം കടക്കുവോളം നാരായണ...നാരായണ... പാലം കടന്നീടുകിൽ കോരായണ...കോരായണ..." എന്ന സംഭവങ്ങളും വേണ്ടുവോളം ഉണ്ട്.  ഇതിനെ കൊതിപ്പിക്കുന്ന വാക്കുകൾ കൊടുത്തിരിക്കുന്നത് കെ.എസ്.അനിയനാണ്. "കണ്മുമ്പിൽ നിന്ന് ഞങ്ങൾ മറഞ്ഞതുകൊണ്ടാകാം കാഴ്ച്ചക്കാരൻ അകത്തേക്കൊന്ന് എത്തിനോക്കി..." മഴയെക്കുറിച്ചാണ് കെ.എസ്.അനിയൻ സംസാരിക്കുന്നത്.

The review also available @

Jeevithamenna-Adbhutham-K.S.Aniyan

Saturday 17 November 2012

Eleven Minutes - Paulo Coelho




ഹിതകരമായ രീതിയിൽ കാമം എന്ന വികാരത്തെ അവതരിപ്പിച്ചിരിക്കുന്നതായി തോന്നാം, ഈ പുസ്തകം വായിക്കുമ്പോൾ. വായനയുടെ അവസാനത്തിൽ ആ വികാരത്തിതെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്നു. എന്നാൽ ഇതിന്റെയെല്ലാം അപ്പുറം ഒരു മനോനിലയിൽ ഇതിനെ നോക്കിക്കാണണം എന്ന് എഴുത്തികാരൻ വായനക്കാരോട് ആവിശ്യപ്പെടുന്നതെന്ന് പല സന്ദർഭങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ഈ കഥയിൽ മറിയ എന്ന പെൺകുട്ടിക്ക് ജീവിത പ്രാരാബ്ദ്ധങ്ങൾ ഒന്നും തന്നെയുള്ളതായി പൗലൊ കൗലോ വ്യക്ത്തമാക്കുന്നില്ല. പ്രസിദ്ധിയും,  തന്റെ മാതാപിതാക്കൾക്ക് ഒരു ഭവനവും, പിന്നെ കൃഷിഭൂമി വാങ്ങി ആയുഷ്കാലം സുഖമായി ജീവിക്കാനുള്ള പണവും സ്വരൂപിക്കുവാൻ ബ്രസീലിൽ നിന്നും സ്വിറ്റ്സ്സർലാഡിൽ എത്തിച്ചേരുന്നു മറിയ വ്യഭിചാരവൃത്തിയിൽ പണം സമ്പാദിക്കുന്നു. തിരമാലകളുടെ ആയുസ്സ് പോലെ ഏതുസമയവും തനിക്കു സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാൻ തയ്യാറാകുന്നു. അപ്പോൾ മറിയ പിന്നോട്ട് വലിയാതെ ക്ലേശവും, വേദനയും, ഭയവും ജീവിതത്തിലേക്ക്സ്വയം ഏറ്റെടുക്കുന്നു. ഇവിടെയാണ് കഥാകാരൻ തന്റെ ആശയം വ്യക്തമാക്കുന്നത്...

ഒന്നാമതായി ക്ലേശവും, വേദനയും, ഭയവും ആനന്ദത്തിന്റെ കാവൽക്കാരാണെന്ന വസ്തുത. എതൊരാളിന്റെയും ജീവിതത്തിലേക്ക് ആനന്ദം അതിന്റെകാവൽക്കാനെ അയയ്ക്കുന്നു. പിന്നെ, മറിയ നമ്മുടെ മനോനിലയുടെ പ്രതിരൂപമാണ് എന്ന വസ്തുത. റാൾഫ് ഹാർട്ട് എന്ന മറിയയുടെ കാമുകൻയഥാർത്ഥ സ്നേഹത്തിനു വേണ്ടിയുള്ള മനസ്സിന്റെ സൃഷ്ട്ടിയോട് ഉപമിക്കാം. എന്നാൽ ടെറൻസ് എന്ന കഥാപാത്രം മനസ്സിന്റെ വ്യഭിചാരവാസനയെ പ്രതിനിധീകരിക്കുന്നു.

The review also available @

Eleven Minutes - Paulo Coelho

An Honest Thief-Fyodor Dostoyevsky


"സത്യസന്‌ധനായ കള്ളൻ"(The Honest Thief)- ഡോസ്റ്റോയേഫ്സ്കിയുടെ ലോകോത്തര കഥകളിൽ ഒന്ന്. സഹജീവസ്നേഹവും, കരുതലുമാണ് ഈ കഥയുടെ പ്രമേയമെങ്കിലും, Dostoevsky ഒരു കള്ളനെ ഇത്തരം ദാർശനീകത നിറഞ്ഞ കൃതിയിൽ പ്രതിപാദവിഷയമാകാൻ കാരണം നന്നെ ചിന്തിപ്പിക്കുന്നു. എങ്ങോ കണ്ട് മറന്ന ഒരു കള്ളനിൽ, തന്നിലെ അസ്വസ്ഥതയുമായുള്ള താദാത്മ്യം പ്രാപിക്കലിൽ നിന്നുള്ള ഒരു സഹാനുഭൂതിയാണോ ഈ കഥയ്ക്കു പിന്നിൽ എന്നു മാത്രമെ ഉത്തരം കണ്ടെത്തനെ കഴിയുന്നുള്ളു. ഒരു കാര്യം ഉറപ്പാണ്, എതു കഥ പറയുമ്പോഴും അതിൽ Fyodor Dostoevsky അല്ലെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തെ നമ്മുക്ക് എത്തിനോക്കുന്നതായി കാണാം. ഇതിനെ അടിവരയിടുന്നതാണ് "മാരി എന്ന കർഷകൻ"(The Peasant Marey). സ്വന്തം ജയിൽവാസസ്മരണകൾ എന്ന് തോന്നിക്കുന്നവ.

The review also available @
An Honest Thief-Fyodor Dostoyevsky

World Famous Stories Of Fyodor Dostoyevsky


ഈ സമാഹാരത്തിൽ ഏറെ പ്രത്യേകതയുള്ള ഒരു കഥയാണ് "അപഹാസ്യന്റെ സ്വപ്നം"(The Dream of a Ridiculous Man) . ജീവിതം ജീവിക്കാൻ കൊള്ളാത്തതാണെന്ന് കരുതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ ഒരു സ്വപ്നദർശനത്തിനു ശേഷം കൃതജ്ഞതാപൂർവം തുടർന്ന് ജീവിക്കാനും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കനും തയ്യാറാകുന്നു.

The review also available @
World Famous Stories Of Fyodor Dostoyevsky

Sunday 4 November 2012

Njan Innocent- Innocent


ഇന്നസെന്റ് മലയാളികളുടെ സ്നേഹവും ആദരവും എത്രത്തോളം പിടിച്ചുപറ്റി, അല്ലെങ്കിൽ ആ ഐച്ഛൈകമായ അഭിനയനൈപുണ്യം നമ്മുടെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ ആഴം അറിയാൻ ഈ പുസ്തകം വായിച്ചാൽ അറിവുള്ളതാണ്.

ഇതു വായിക്കുമ്പോൾ, ഇന്നസെന്റ് നമ്മുടെ എല്ലാവരുടെയും മുൻപിൽ വന്ന് കഥ പറയുന്നതായി തോന്നും.

അപ്പോൾ നമ്മുക്ക് ഒരു കാര്യം ബോധ്യമാകും. ആ വൈഭവശാലിയുടെ അഭിനയമികവിനു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ അമിളികൾ, സംഭവവികാസങ്ങൾ ഓർമ്മയിൽ മറക്കാതെ കുറിച്ചിടാൻ നിയോഗിതനായിരുന്നു. ആ കുറിച്ചിടലുകൾ ഇന്നസെന്റ് പോലും അറിയാതെ അദ്ദേഹത്തിന്റെ ബൗദ്ധികമണ്ഡലം ഇന്ദ്രിയങ്ങളെ തുടർച്ചയായി പരിശീലിപ്പിച്ചിരുന്നു. ആ അഭ്യസിപ്പിക്കലിന്റെ നീർപാച്ചിലിൽ, എതുതരം വികാരങ്ങളും, രസങ്ങളും ക്ഷണനേരത്തിൽ മുഖത്തും, ശരീരത്തിലും കൊണ്ടുവരാൻ ഇന്നസെന്റ് പ്രാപ്തനായി. 

ഇത്തരം ഭാവപ്രകടനങ്ങളുടെ അകമ്പടികൾ നമ്മുടെ മനസ്സിൽ ഉളവാക്കിയ പ്രഭാവം ആണ്, നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്നസെ ന്റ്നമ്മുടെ എല്ലാവരുടെയും മുൻപിൽ വന്ന് കഥ പറയുന്നതായ ഭ്രമം ഉളവാക്കുന്നത്.

The review also available @ the following link


Sunday 28 October 2012

Oru Sankeerthanam Pole-Perumpadavam Sreedharan





"ഒരു സങ്കീർത്തനം പോലെ" സൃഷ്ട്ടിക്കപ്പെട്ടത് ദസ്തയേവ്സ്കിയോടുള്ള  ഭ്രാന്തമായ സ്നേഹത്തിൽ നിന്നും ആരാധനയിൽ നിന്നുമാണ്. പെരുമ്പടവം ദസ്തയേവ്സ്കിയിൽ സന്നിവേശിച്ചത് അനുഗൃഹീതമായ ഒരു നിമിഷത്തിന്റെ പ്രേരണയാലാണ്. ദസ്തയേവ്സ്കിയയും അന്നയും അരങ്ങിൽ നിന്നൊഴിയുമ്പോഴും പെരുമ്പടവം ശ്രീധരന്റെ കഥാപാത്രങ്ങൾ വായനക്കാരിൽ ഉളവാക്കിയ നിർവൃതി, പെരുമ്പടത്തിന്റെ ആത്മസമർപ്പണവും, ഈ നോവൽ ഉദ്ഭുതമായ സാഹചര്യത്തിൽ അദ്ദേഹത്തിനുണ്ടായ ആന്തരിക വെളിപാടും വ്യക്തമാക്കുന്നു.

വയലിൻ കമ്പിയിൽ സംഗീതം ജനിക്കുന്നത് സ്നേഹവും ആത്മസമർപ്പണവും തുളുമ്പുമ്പോളാണ്. ഇവിടെ പെരുമ്പടവം ശ്രീധരൻ സാഹിത്യത്തിന്, സ്നേഹവും ആത്മസമർപ്പണവും കൊണ്ട് ജന്മം നൽകിയിരിക്കുന്നു. ഈ നോവൽ വായിക്കാൻ കഴിഞ്ഞതിൽ നമ്മൾ കൃതാർതഥരാണ്.


The review also available @

Oru Sankeerthanam Pole-Perumpadavam Sreedharan


Saturday 20 October 2012

Ntuppuppakkoranendarnnu!-Vaikom Muhammad Basheer



പ്രൗഢിയാർന്ന ഒരു ജീവിതത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചേരുന്ന മനുഷ്യന്റെ ചുറ്റുപാടുകളെ അവാച്യമാംവണ്ണം, ഫലിതരൂപേണ
ബഷീർ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നതിലൂടെ നമ്മെ ചിത്തിപ്പിക്കുന്നു, രസിപ്പിക്കുന്നു.

"വർത്തമാനകാലത്തിൽ ജീവിക്കുക" എന്ന ഒരു സാരോപദേശം ഇതിൽ വികസിച്ചിരിക്കുന്നു.

കുഞ്ഞുതാത്തുമ്മ(ബഷീറിന്റെ ഉമ്മ)എപ്പോഴും പറഞ്ഞഭിമാനിക്കുന്ന ഒരു മഹാപ്രതാപത്തിന്റെ കാലമാണ് "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്...ബല്യകൊമ്പനാന". പക്ഷേ, അതൊരു "കുയ്യാനേർന്നു"(കുഴിയാന) ആരെങ്കിലും പറഞ്ഞാൽ ആർക്കായാലും അഭിമാനക്ഷതം ഉണ്ടാകും.
ആ മഹാപ്രതാപത്തിന്റെ ചരിത്രസൗധം തകരും.

ഇതിൽ പാത്തുമ്മയുടെ(ബഷീറിന്റെ പെങ്ങൾ) പ്രേമം സഫലീകരിക്കുന്നത് ഒരു ശുഭപര്യാവസാനം ആണ്.



The review also available @

Saturday 6 October 2012

Kannaki-T.N Gopakumar

യോഗ്യമായ പദപ്രയോഗങ്ങളിലൂടെയുള്ള വരിഷ്ഠ്മായ കാഴ്ച്ചപാടുകളാണ് ഗോപകുമാറിന്റെ 'കണ്ണകി'.

Review also available @

Kannaki-T.N Gopakumar


Saturday 29 September 2012

VolgaTharamgangal-T.N Gopakumar


ടി.എൻ ഗോപകുമാറിന് ഈ വർഷത്തെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതിയാണ് "വോൾഗാ തരംഗങ്ങൾ" . ഇതു ഒരു യാത്രാവിവരണമാണു. അമേരിക്കയുടെ ഏഴാം നാവികപട പാക്കിസ്ഥാനു വേണ്ടി മുന്നേറുമ്പോൾ നമ്മെ രക്ഷിക്കാൻ വന്നതാണ്
സോവിയറ്റ് യൂണിയൻ. എന്നാൽ ഗോപകുമാറിന്റെ ഈ വാക്കുകൾ നമ്മുക്ക് ശ്രദ്ധിക്കാം "ഇന്ത്യ വിഘടിച്ച് പത്ത് രാജ്യങ്ങളായാൽ അതിൽ ഏതാണിന്ത്യ? ആ പുതിയ ഇന്ത്യകളിൽ ഏത് ഇന്ത്യ സംസ്ഥാനത്തിനാകും 'ജനഗണമന' പാടാനാവുക? അതാണ് ഇന്നത്തെ സോവിയറ്റ് ദുരന്തമെന്ന് ബോധ്യമാകാൻ റഷ്യയിൽ അധികം യാത്ര ചെയ്യേണ്ട." മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം അടിവരയിട്ട് പറയുന്ന ഒരു വാചകം ഇതാണ്...
"ഇംഗ്ലീഷറിയുന്ന ലോസ്ആഞ്ച്ലിസ്കാരനു ഗംഗാനദി എവിടെയെന്നറിയില്ല. റഷ്യൻകുട്ടികൾ നമ്മുക്ക് ഇന്ത്യയുടെ ഭൂപടം വരച്ചുകാണിച്ചുതരും."
ഇത് ഒരു രസകരമായ യാത്രാ വിവരണമെന്നതിലുപരി, റഷ്യൻ ജനതയുടെ സംസ്കൃതിയെ മനസ്സിലാക്കിതരുന്നു.

The review also available @

VolgaTharamgangal-T.N Gopakumar

Sunday 23 September 2012

TheAlchemist-Paulo Coelho


ഹൃദയത്തിനു സ്പന്ദനം ഭാഷയാകുമ്പോൾ,അക്ഷരക്കൂട്ടങ്ങളിലെ ആശയങ്ങൾ ആ സ്പന്ദനമാക്കാൻ കഴിഞ്ഞതാണ് ഈ കൃതിയുടെ വിജയം.

ഇത് ഒരു ഭാവനാജന്യവും ത്വാത്തികവുമായ കഥയാണ്. സ്വപനം എന്ന ഭാവനയെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടിവരുന്നപരീക്ഷണങ്ങൾ ഒരു ആട്ടിടയനീലൂടെ നമ്മെ ഇടയ്ക്കിടെ ഗ്രന്‌ഥകർത്താവ് ഓർമ്മപ്പെടുത്തുന്നു. ആത്മാവിന്റെ ഭാഷയായ ഒരു പൊതുഭാഷാ ഈ പുസ്തകം അനാവരണം ചെയ്യുന്നു.

ഈ പുസ്തകം വായന ശീലമാക്കാൻ ആഗ്രഹിക്കുന്നവർക്കു ഒരു പ്രേരകശക്തിയാണ്.

The review also available @

TheAlchemist-Paulo Coelho

Sunday 16 September 2012

Chenthamarakokka-Ravivarma Thampuran



ചെന്താമരകൊക്ക എന്ന കഥാസമാഹാരം തീർത്തും വ്യത്യസ്ത ഭാഷാശൈലിയാലും, അനുപമമായ വിഭിന്നാഖ്യാനം കൊണ്ടും ഉൽകൃഷ്ടമാക്കിയിയിക്കുന്നു.ഇതിൽ ചില കഥകൾക്ക്, നോവലാക്കാനുള്ള എല്ലാ സാഹചര്യങ്ങൾ
ഊരിതിരിഞ്ഞിട്ടും അവയെ ഒരു ചെറുകഥയിൽ ഒതുക്കിയത് ചിന്തനീയം തന്നെ.

Review also available at the below link
Chenthamarakokka-Ravivarma Thampuran

Saturday 8 September 2012

Visappu- Vaikom Muhammad Basheer



Review also available @

Visappu - Vaikom Muhammad Basheer

ബഷീറിന്റെ ഒരു ചെറുകഥാസമാഹാരമാണു 'വിശപ്പ്'. നമ്മുടെ മാന്യതയുടെ പരിവേഷങ്ങൾ ഒന്നൊന്നായി അളക്കുവാൻ ബഷീറിന്റെ ഈ കഥകൾ ഉപകരിക്കും. മാന്യതയ്ക്ക് സൂര്യാസ്തമനം വരെയോ അല്ലെങ്കിൽ കൂടിവന്നാൽ  
വെളിച്ചം അണയുന്ന നേരത്തോളമെ ദൈർഘ്യം ഉള്ളൂ എന്ന് ഒരു പക്ഷെ നമ്മുക്ക്  തോന്നിയാൽ അത് സ്വാഭാവികം
മാത്രം.

Premalekhanam-Vaikom Muhammad Basheer



പ്രേമം എത്ര നിർവ്വചിച്ചാലും, എത്ര അനുഭവിച്ചാലും തീരാത്ത ഒരു അനുഭവമാക്കിതീർക്കുന്നു ഈ കഥ.
ജയവും തോൽവിയും തമ്മിലുള്ള ഒരു സമ്മേളനമാണത്. 
ആദ്യം, സ്നേഹിക്കുന്ന ആളെ ജയിക്കാനും പിന്നീട് അതേ വ്യക്തിക്കു മുൻപിൽ തോൽക്കാനും മനസ്സുകാണിക്കുന്ന 
വ്യാകുലതയുടെ രംഗം സ്മരണമാത്രയിൽ നമ്മെ ആ പ്രാചീനതയിലേക്ക് കൂട്ടികൊണ്ട് പോകും. 
ഈ കഥയിലെ നായകൻ നായികയ്ക്കു ഒരുജോലി തരപ്പെടുത്തികൊടുക്കുന്നു.
മറ്റൊന്നുമല്ല, പ്രേമം എന്ന ജോലി, മാസം 20 രൂപ ശമ്പളത്തിൽ. എന്നിട്ടും, നായിക പ്രേമിക്കുന്ന 
വിവരം, അനുവാചകൻ പോലും അറിയാതെ ബഷീർ അതിനെ മറയുക്കുന്നു.

The review also avaliable @

Premalekhanam-Vaikom Muhammad Basheer

Sunday 19 August 2012

Sarpayajnam-Vaikom Muhammad Basheer



പ്രകൃതിയുടെ താളവുമായി മനുഷ്യൻ ഇഴുകിചേർന്ന് ജീവിക്കേണ്ടവനാണ് എന്ന 
പൊതുതത്വം നാം മറന്നുപോകുമ്പോൾ സർപ്പയജ്ഞം നമ്മെ ഓർമ്മിപ്പിക്കുന്നത് അത് ബാല്യത്തിലേ തുടങ്ങേണ്ട ഒരു ശിക്ഷണം എന്നാണ്. അത്തരത്തിലുള്ള അധ്യാപനങ്ങൾ നമ്മളിലെ ഹിംസ സ്വഭാവത്തെ കടിഞ്ഞാണിടുന്നു.

Review also available @

Sarpayajnam-Vaikom Muhammad Basheer

Saturday 28 July 2012

Bhargaveenilayam - Vaikom Muhammad Basheer













പ്രേതങ്ങൾ!!!പ്രേതങ്ങൾ അല്ലെങ്കിൽ ആത്മാക്കൾ എന്നും ഒരു ആകാംക്ഷയാണ്,മനുഷ്യന്.കാരണം,
ജീവിച്ചിരിക്കുന്നവന് മഹാകാലത്തിന്റെ അപ്പുറത്ത് എന്ത് നടക്കും എന്ന ഉൽകണ്‌ഠയാണ് അതിനു കാരണം.
"ഭാർഗ്ഗവീനിലയം" എന്ന ബഷീറിന്റെപുസ്തകത്തിലും അദ്ദേഹംചെറിയ പരിക്കണ്ണി എന്ന കഥാപാത്രത്തിന്റെ 
ശരീരത്തിൽ കഠാരി കൊണ്ട് തൊടുന്നത് എന്തിനാണെന്നത്,ഈ കഥയുടെ ബീഭവത്സത കൂട്ടുന്നു. ഇത് ഒരു 
പ്രേതകഥയാണു. ഭാർഗ്ഗവീ എന്ന സുന്ദരിയുടെ മരണമാണ് പ്രതിപാദ്യവിഷയം. ബഷീർ മരണകാരണം കണ്ടെത്തുകയും അതു ഭാർഗ്ഗവിയുടെ ആത്മാവിന് കഥാതർപ്പണം ചെയ്യുന്നു. പ്രേതവുമായുള്ള ഹാസ്യരൂപേണയുള്ള സംവാദസല്ലാപങ്ങൾ ബഷീറിനെ,മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അല്ലയോ മഹാനായ എഴുത്തുകാര, അങ്ങേയ്ക്കെന്റെ 
പ്രണാമം.


Review also available @
Bhargaveenilayam - Vaikom Muhammad Basheer

Saturday 14 July 2012

Badaljeevitam-Punathil Kunjabdulla



തെറ്റുകൾ ചെയ്തവർ, അതിന്റെ പരിജ്ഞപ്തിയിൽ, പരിണിതഫലങ്ങളെ തിരിച്ചറിഞ്ഞ്, അതിൽ നിന്ന് പിൻവാങ്ങി, നമ്മുക്ക് മുൻപെ നടക്കുമ്പോൾ ഈ ഭൂമി സുന്ദരമാക്കുന്നു. കാരണം അവർ നമ്മുക്ക് വഴികാട്ടികളാണ്. അവർ ആത്മാർത്ഥമായി പറയുന്നു, വിലപിക്കുന്നു "അരുതേ...അരുതേ... അങ്ങനെ ചെയ്യരുതെ!". ഈ പുസ്തകം പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവചരിത്രമാണ്. താഹ മാടായിയോടു തന്റെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ചില സോദാഹരണം വിവരിക്കലുകളാണു.

Review also available at
Badaljeevitam-Punathil Kunjabdulla

Nashtajatakam-Punathil Kunjabdulla



പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആത്മകഥയാണ് "നഷ്ട ജാതകം". ഈ ആത്മകഥ നിഷ്യന്ദി ഒരു ആത്മസ്തുതിയല്ല. മറിച്ച് ഒരു നിദർശനമാണ്. പുനത്തിൽ ഇതിലൂടെ സാഹചര്യങ്ങളെയാണു വ്യക്തമാക്കുന്നത്. അത്തരം നിസ്തുലമായ സാഹചര്യങ്ങളാണ് ഓരോ വ്യക്തിപ്രഭാവത്തിനും പിന്നിലെ നിസർഗ്ഗനൈപുണ്യത്തിനു കാരണം

Review also available at
Nashtajatakam-Punathil Kunjabdulla

Saturday 9 June 2012

Aleph- Paulo Coelho

The White Tiger- Aravind Adiga

The Wind From The Hills-Prema Jayakumar

Jeevichirunnal- Kuttikrishna Marar



"ജീവിച്ചിരുന്നാൽ" എന്ന സാമൂഹ്യ ഗദ്യനാടകം ഹൃദയസംസ്കരണത്തിനും, മാനസിക പരിവർത്തനത്തിനും ശ്രദ്ധ പതിപ്പിച്ചുകൊണ്ടുള്ളതാണു. കുട്ടികൃഷ്ണ് മാരാർ എന്ന ദീർഘദർശ്ശി അറുപതു വർഷങ്ങൾക്ക് മുൻപ് നിന്ന് ഇന്നത്തെ തലമുറയോട് പറയുന്നതയാണു നമ്മൾക്കു അനുഭവപ്പെടുന്നതു. അതിനു തെളിവായി അമ്മണിക്കുട്ടി പറയുന്നത് ശ്രേദ്ധിച്ചാൽ മനസ്സിലാകും "ലോകർ മനുഷ്യന്റെ ജീവിതത്തിലെ, സവിശേഷതകളൊന്നും അറിയാതെ,പുറമെ നോക്കിയിട്ടാണു വല്ലതുമൊക്കെ പറയുന്നതു. അത് വകവെയ്ക്കാനില്ല." അങ്ങനെ ശക്തിയും, യുക്തിയോടെയും ഉള്ള ആവിഷ്ക്കാരമാണു ഈ ഗദ്യത്തെ ചേതോഹരമാക്കുന്നത്.

Also Review is available at
Jeevichirunnal- Kuttikrishna Marar

Saturday 19 May 2012

Adayalangal-Sethu



"സംസ്കാരം" എന്നത് തലച്ചോറില്ലാത്ത, കൈകാലുകളുള്ള ഒരു യാന്ത്രിക മനുഷ്യനു സമമാണു. കാരണം അത് കാലാകാലങ്ങളിലെ അവശ്യതയ്ക്കും , ജീവിതസുരക്ഷിതത്വത്തിനും ഊന്നൽ നൽകുന്ന ഒരു ജീവിത സങ്കേതമാണു. അതിനു മുൻപോ, പിൻപോ ഇല്ല. ഇപ്പോൾ എന്തു നടക്കുന്നു എന്നതിനാണു പ്രാധാന്യം. അങ്ങനെ ഒരു പുതു സംസ്കാരത്തിലേക്ക് വിരൽ ചൂണ്ടുകയാണു പാർവ്വതീപുരം, മീനാക്ഷിപാളയമാകുന്നതോടെ. അവിടുത്തെ പുതിയ തലമുറ, സുരക്ഷിത്തത്തിനും തൊഴിലിനും വേണ്ടി മാതാപിതാക്കളെ കൊല ചെയ്യുന്നു.

REVIEW also availabe on the below site

Adayalangal-Sethu

Saturday 12 May 2012

Ya-ilahi-Vaikom Muhammed Basheer

Viddikalude-Swargam-Vaikom Muhammed Basheer



അദ്ദേഹം ഒരു സുൽത്താനാണു. ആദ്ദേഹത്തിനു ആവുവോളം അനുഭവ സമ്പത്ത് ഉണ്ട്. നർമ്മത്തിന്റെ സാമ്രാട്ട്. തൂലിക എടുക്കുന്ന മാത്രയിൽ ആ അനുഭവങ്ങൾ മനസ്സിൽ തട്ടി സ്തോക ശകലിത സ്ഫടികങ്ങളായ ആശയങ്ങളായി, കഥകളായി രൂപാന്തരപ്പെടുന്നു. "വിഡ്ഢികളുടെ സ്വർഗ്ഗം" എന്ന കഥ ആ ബേപ്പൂർ സുൽത്താന്റേതാണു. ബഷീർ പ്രേതങ്ങളെപറ്റി പറയുമ്പോൾ ഒരു പ്രത്യേകതയാണു. പിന്നത്തേക്ക് മാറ്റി വച്ചുകൊണ്ട് അതിനെ ഒരു പൂർണ്ണതയിൽ അവസാന താളുകളിൽ എത്തിക്കുമ്പോൾ നിറയെ ഹാസ്യവും. ചുരുക്കത്തിൽ ഹാസ്യം നിറഞ്ഞ പ്രേതകഥയാണു "നിലാവു കാണുമ്പോൾ". എന്നാൽ അതിലെവിടയോ ഒരു വിടവ് അനുവാചകനായി ബഷീർ ബാക്കി വൈക്കും: "ഇത് എവിടയോ സംഭവിച്ചിരിക്കാൻ ഒരു സാധ്യത ഇല്ലേ എന്ന ചോദ്യം"

മനസ്സിനെ ഇളത്തയാക്കുകയാണു "പൂവൻപഴം" എന്ന പനനീർ തുള്ളി കൊണ്ട് തളിക്കുമ്പോൾ കിട്ടുന്ന കുളിർമ്മയും വാസനയും.

"വിഡ്ഢികളുടെസ്വർഗ്ഗം" ഒരുവൾ എങ്ങനെ ഒരു വ്യഭിചാരിയായിതീരുന്നു എന്ന സാമൂഹ്യവ്യവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. ഇത് സുൽത്താന്റെ വിചക്ഷണതയെ കാട്ടിതരുന്നു.

Review is also available at Viddikalude Swargam-Vaikom Muhammed Basheer

Sinkidimunkan-Vaikom Muhammed Basheer



മതം ഒരു ആശയമാണ്.ആശയത്തിന്റെ ആധാരം മനസ്സാണ്. മനസ്സിന്റെ ചിന്താഗതിയാണ് ആശയത്തിന്റെ ശക്തിമത്തായ പ്രഭാവവും ഉയിരും.അതിനെ മഥിച്ചുകിട്ടുന്ന സത്താണ് ഈശ്വരൻ. പക്ഷേ, മതം ഈശ്വരനായാൽ, മനുഷ്യൻ മുഖ്യകഥാപാത്രമാകുന്ന കാഴ്ച്ചയാണ് ശിങ്കിടിമുങ്കൻ എന്ന കഥ എത്തിനിൽക്കുന്നത്. ശിങ്കിടിമുങ്കൻ എന്ന ദൈവം മതമായി മാറുന്നു!!!

Review also available @

Sinkidimunkan-VaikomMuhammedBasheer

Pavappettavarude-Vesya-Vaikom Muhammed Basheer



"പാവപ്പെട്ടവരുടെ വേശ്യ" എന്ന കഥാസമാഹാരം വായിച്ചു ഏറെ ചിന്തിപ്പിക്കുന്ന ഒരു കഥയാണു പാവപ്പെട്ടവരുടെ വേശ്യ. അതിൽ എനിക്ക് ഏറെ ആസ്വാദനം തന്ന കഥയാണു 'ഹുന്ത്രാപ്പിബുസ്സാട്ടോ'. ബഷീറിനു കഷണ്ടിയുണ്ടായ കഥയാണു പറയുന്നത്. സ്ത്രീയെ അറിഞ്ഞവർ എല്ലാം അറിയുന്നു. ബഷീർ സ്ത്രീയെ അറിഞ്ഞു. അതുകൊണ്ടാണു കഷണ്ടി ഉണ്ടായത് എന്നു വാദിക്കുമ്പോൾ, ബഷീറിന്റെ പ്രീയ സഖിപറയുന്നതു കേട്ടോ "ബഷീറിന്റെ പൂർവികരായ ചക്രവർത്തിമാർ ജനലുകളോ വാതിലുകളോ ഇല്ലാത്ത കിരീടമാണു വച്ചിരുന്നതു. അതുകൊണ്ട് ഉഷ്ണിച്ചു രോമം കൊഴിഞ്ഞു പോയി. അതു കൊണ്ട് ബഷീറിന്റെതു രാജ കഷണ്ടിയാണു". അൽപ്പമെങ്കിലും നർമ്മ ബോധം ഉണ്ടായിരുന്നെങ്കിൽ ഞാൻ പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു. "വളയിട്ട കൈ" പോക്കറ്റടിക്കാരിയായ ഒരു ഭാര്യയുടെ കഥയാണു. ഇതു വായിക്കുമ്പോൾ ഇല്ലെ ഒരു രസം!!!

Review also available at the below link

Pavappettavarude-Vesya-Vaikom Muhammed Basheer

Dharmarajyam-E.K Premkumar

Chirikkunna-Marappava-Vaikom Muhammed Basheer



മനസ്സ് വളരെ വേഗത്തിൽ സഞ്ചരിക്കുന്നു. അതിനു താളാക്ഷരങ്ങളും,താളവട്ടങ്ങളും ഉണ്ട്. ഈ താളത്തിലേക്ക്,നമ്മുടെജീവിത സമ്പ്രദായങ്ങൾ,മതവിശ്വാസങ്ങൾ,കലാ-സാഹിത്യ-സംസ്കാരി്ക മൂല്യങ്ങളെ അപാര അനുഭവങ്ങളുടെ പടുതയിൽ, അന്വയിച്ച് ബോധമണ്ഢലത്തിന്റെ ഉണ്മയെ ഉണർത്തുന്നു. നർമ്മം എന്നതു ഈ സത്തയാണു. അങ്ങനെ അനുവാചകർക്ക് വേണ്ടുവോളം അസ്വാദ്യത തരുന്നതാണു "ഭാര്യയെ കട്ടുകൊണ്ടുപോകാൻ ആളെ ആവശ്യമുണ്ട്" എന്ന കഥ. ഈ കഥയിലെ നായകൻ ബഷീറിന്റെ സുഹൃത്താണു. നായിക അദ്ദേഹത്തിന്റെ ഭാര്യയും. പക്ഷേ ആർക്കുവേണമെങ്കിലും ഭാര്യയെ കട്ടുകൊണ്ട്പോകാം. ഭർത്താവ് കണ്ട ഭാവം നടിക്കില്ല. കാരണം എണ്ണ കാണാത്ത, മുടി നീട്ടിയ,നാറ്റം പിടിച്ച കൃതാവുകാരനായ, മദ്യപാനിയും, കഞ്ചാവടികാരനായ ഭർത്താവിനെ ഇപ്പോൾ ഭാര്യ തോക്ക് ചൂണ്ടി നല്ലവണ്ണം പല്ലുതേപ്പിക്കുകയും, 
കുളിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കഞ്ചാവ് ഒളിപ്പിച്ചിരിക്കുന്ന ഓരോ സ്ഥലങ്ങളും ഭാര്യ കണ്ടെത്തുന്നു. മറ്റെന്തെങ്കിലുംവേണോ ഭർത്താവിനെ ശുണ്ഠിപിടിപ്പിക്കാൻ. ബഷീറിനാണെങ്കിൽ സുഹൃത്തിന്റെ ഭാര്യയെ കട്ടുകൊണ്ട്പോകാനും ഒക്കില്ല. കാരണം അദ്ദേഹത്തിന്റെ ഭവനത്തിൽ തേനിൽ മുക്കിയ ഒരു ആറ്റംബോബുണ്ട്. മറ്റാരുമല്ല, ബഷീറിന്റെ ഭാര്യ.

The same review is available at the below link

Chirikkunna Marappava-Vaikom Muhammed Basheer

Bhoomiyude Avakasikal-Vaikom Muhammed Basheer



ഭൂമിയിൽ മനുഷ്യനെപ്പോലെ തന്നെ സർവ്വ ജീവജാലങ്ങൾക്കും ജീവിക്കുവാൻ ഉള്ള അവകാശത്തെ നമ്മുടെ ചിന്താമണ്ഢലത്തിലേക്കുള്ള എത്തിക്കുകയാണ് ബഷീറിന്റെ പ്രത്യയശാസ്ത്രം.

Review also available @
Bhoomiyude Avakasikal-Vaikom Muhammed Basheer

Cheviyorkuka-Anthima Kaahalam-Vaikom Muhammed Basheer



ഈ പുസ്തകം ഒരു കഥയല്ല. ഇത് ബഷീറിന് ഡി. ലിറ്റ് ബഹുമതി കൊടുത്ത് ആദരിച്ചപ്പോൾ നടത്തിയ ഒരു പ്രഭാഷണമാണു. ഇതിൽ ആത്മീയതയുടെ സൂക്ഷ്മത ഉദ്ഗളിക്കുമ്പോഴും, അതു ബഷീറിന്റെ തന്മയഭാവത്തിലുള്ള സ്പർശനത്തിലൂടെ ഒരു മഹാസത്യത്തെ വിളിച്ചുപറയുന്നു: "ചെവിയോർക്കുക! അന്തിമകാഹളം!!! സുന്ദരമായ ഈ ഭൂഗോളം ശവപ്പറമ്പായി നാറാൻ പോകുന്നു."

REVIEW also available at the below site

Cheviyorkuka-Anthima Kaahalam-Vaikom Muhammed Basheer

Basheerinte-kathukal- K.A Beena




ദീപ്ത്മായി വ്യക്തിബന്ധങ്ങളെ കാത്തുസൂക്ഷിക്കാൻ ബഷീർ എത്രത്തോളം വിജയിച്ചു എന്നതിനെ ദൃഷ്ടാന്തീകരിക്കുകയാണ് "ബഷീറിന്റെ കത്തുകൾ".ബഷീറിന്റെ സുഹൃത്തായ അരവിന്ദന്റെ വാക്കുകൾ ഇതിനെ ഉദാഹരിക്കുന്നു. "ഈശ്വരന് മലയാളികളോട് ഒരുപാട് സ്നേഹം തോന്നിയ നിമിഷത്തിൽ നല്‌കിയ വരദാനമായിരുന്നു ബഷീർ". ഏതാനും സമാഹരിക്കപ്പെട്ട കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

The review also available at

Basheerinte-Kathukal- K.A Beena

Basheer-Ezhuthiya-Kathukal-Vaikom Muhammed Basheer

Anuragathinte-Dinangal-Vaikom Muhammed Basheer

Antarjanathinu-Sneehapoorvam-Basheer-Thanooja.S.Bhattothiry


സർഗ്ഗശക്തിയുടെ ഉപാസനാമൂർത്തികളാണ് ബഷീറും ലളിതാംബികാ അന്തർജനവും എന്നതിനുദാഹരണമാണ് ഈ കുറുപ്പുകൾ.

ശ്രദ്ധിക്കുക...ഈ വരികൾ

"ഇരുളിലിരുന്നുകൊണ്ട് പ്രകാശത്തിനുവേണ്ടി രാത്രി കരയുമ്പോൾ അവളുടെ കണ്ണീർക്കണങ്ങൾ കവിതയായി ലോകത്തിനു തോന്നും. ആ വിളർത്ത പുഞ്ചിരി വല്ലപ്പോഴും ഒരമ്പിളിക്കലയായി
തെളിഞ്ഞാൽ അതിനെ നിങ്ങൾ സുഖോപഭോഗത്തിന്റെ മാദകസ്മിതമായി വ്യാഖ്യാനിക്കുമോ?....."

ഈ കത്ത് എഴുതിയിരിക്കുന്നത് സ്ത്രീ ജീവിതങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിച്ച എഴുത്തുകാരി ലളിതാംബികാ അന്തർജനവും ഈ സ്നേഹിതൻ നമ്മുടെ പ്രീയങ്കരനായ എഴുത്തുകാരൻ ബഷീറുമാണ്.

Review also available @

Antharjanathinu Snehapoorvam Basheer

Anarkhanimisham-Vaikom Muhammed Basheer

Saturday 7 April 2012

Thala-Shihabuddin Poythumkadavu



ആരും തന്നെ കഷ്ട്ടപ്പാടുകളെയും ദുരിതങ്ങളെയും ഇരന്നു വാങ്ങാറില്ല. അപ്പോൾ, ദൈനംദിന ജീവിതത്തിൽ നമ്മൾ നേരിടുന്ന ദുസ്തിരതയ്ക്ക് എന്തു പേർ നാം നൽകും? ദുർഘടാവസ്ഥയെ തരണം ചെയ്യാൻ കഴിയാത്തവരുമ്പോൾ, അതിന്റെ തീവ്രതയെ ആഗീരണം ചെയ്യുവാൻ
ദുർബല മനസ്സ് കണ്ടെത്തുന്ന ചില ചെല്ലപ്പേരുകളല്ലെ അവയെന്നു ഒരു നിമിഷം നമ്മുക്കു ചിന്തിക്കാം. ജീവിതത്തിൽ അനുഭവങ്ങൾ മാത്രമേയുള്ളൂ. അറിവിനെ ജ്ഞാനത്തിലെത്തിക്കുന്ന പാതയാണത്.അത്തരം പാതയിലൂടെ കടന്ന് പോകുവാൻ നമ്മളോട് പറയുന്ന ഒരു ദിശാസൂചികയാണു ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ 'തല' എന്ന ചെറുകഥാസമാഹാരം.

Review also @

Thala-Shihabuddin Poythumkadavu

Anubhavam Orma Yathra-Benyamin



Review on this book is available at below URL. Click on Review and see G.Retheesh review

Anubhavam Orma Yathra-Benyamin

Greeshmamapini-P Surendran




Greeshmamapini-P Surendran

KurudanumKumanum-Sadegh Hedayat




KurudanumKumanum-Sadegh Hedayat

AnavariyumPonkurisum-VaikomMuhammedBasheer



ജീവിതത്തിനു ഹാസ്യഭാവം തുളുമ്പുന്നതാണു ബഷീറിന്റെ കൃതികൾ ഒട്ടുമിക്കവയും. ബഷീർ, ജീവിതത്തിന്റെ അടിയൊഴുക്കുകളിൽ ചെന്ന് അതിന്റെ താളംമനസ്സിലാക്കിയ ഒരു എഴുത്തുകാരനാണെന്നു നിസംശയും പറയാം.ഈ കൃതിയിൽ, ഒരു ചരിത്രകാരനെന്നു സ്വയം വിശേഷിപ്പിക്കുന്ന ബഷീർ, ഒരു ചോദ്യം വായനക്കാർക്ക് എറിഞ്ഞുതരുന്നു "സൈനബ,മണ്ടൻ മുത്തപയ്ക്കു കൊടുക്കുന്ന പുട്ടിനകത്തു പുഴുങ്ങിയ് കോഴിമുട്ട ഒളിച്ചിയിക്കാൻ കാരണമെന്തു?"അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രമായ ഉണ്ടക്കണ്ണന്ത്രു, വീട്ടുവേലക്കാരിക്കു മാസത്തിൽ രണ്ടണ ശമ്പളം കൊടുക്കുന്ന മഹാനഷ്ടത്തെ പരിഹരികാൻ വേണ്ടി അവളെ അങ്ങു നിക്കാഹു കഴിച്ചു ഭാര്യയാക്കി. ഇങ്ങനെയുള്ള കഥാപാത്രങ്ങളാണു ഈ കൃതി നിറയെ. അതു വായനക്കാരനു രസം ഉളവാക്കുന്നു.ജീവിതത്തിന്റെ അന്തർഘടന മനസ്സിലാക്കിയ അദ്ദേഹത്തിനു, ജീവിതത്തിനു ഒരു നർമ്മ ഭാവം എവിടെയും കണ്ടെത്താൻ കഴിഞ്ഞിരുന്നിരിക്കണം.ഒരാളുടെ കൃതിയിൽ അയാളുടെ ആശയങ്ങളും വീക്ഷണങ്ങളും വ്യഥകളും ജീവിതം തന്നെയും നിഴൽ വീണുകിടക്കുന്നു എന്നു ബെന്യമിൻ പറഞ്ഞിരിക്കുന്നതു വെറും ഒരു ആലോചനയുടെ ഭാഗം ആയിരിക്കാൻ വഴിയില്ല.

Review also there in the following link.

AnavariyumPonkurisum-VaikomMuhammedBasheer

Sabdangal-VaikomMuhammedBasheer



ഭക്ഷണം ദൈവവും, ഭാഗ്യം മതവും ആയ പച്ചയായ ജീവിതം നയിക്കുന്നവരാണു മനുഷ്യൻ. ആ മതം ഒരു നേരത്തെ ഭക്ഷണം കൊടുത്തുകഴിയുമ്പോൾ അവനു അനേകം മതങ്ങളും ദൈവങ്ങളും ഉണ്ടാകുന്നു. പിന്നെ നിഷ്കളങ്ക ശിശു ആയി ഭൂമിയിൽ വന്ന മനുഷ്യൻ,മൃഗം ആയി ജീവിതം പരിശീലിച്ചു, മനുഷ്യനും മൃഗവുമല്ലാത്ത അവസ്ഥയിൽ അനന്തതയിൽ മറയുന്നു.

Review also available @ below link
Sabdangal-VaikomMuhammedBasheer

JeevitaNizhalppadu-VaikomMuhammedBasheer



"ഒരു ചെറിയ പുസ്തകവരികൾക്കുള്ളിൽ ഒരു വലിയ ജീവിതമത്സരത്തിന്റെ ഗംഭീരാരവം എഴുതിയ അല്ലയോ മഹാനായ എഴുത്തുകാരാ", എന്നാണു എനിക്കു ഈ ചെറു നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ബഷീറിനെ കുറിച്ച് തോന്നിയതു. എല്ലാം വിറ്റ് വിദേശ പഠനം നടത്തിയ അബ്ബാസ് എന്ന കഥാപാത്രം ഉയർന്ന ജീവിതവും ഉന്നതാശകളും പേറി നടക്കുന്നു. പക്ഷേ, വിധിയുടെ വിളയാട്ടത്തിൽ ആയാൾ ഭിക്ഷകാരനു സമനായി ജീവിതം നയിക്കുവാൻ നിർബന്ധിതനാകുമ്പോൾ, അയാൾ വിശപ്പടക്കുവാൻ മറ്റൊരു ഭിക്ഷകാരനിൽ നിന്നു തട്ടിപ്പറികാൻ വെമ്പൽ കൊള്ളുന്നു. ഇവിടെ തമാശകൾ കൊണ്ട് മഹാത്ഭുതം സൃഷ്ടിച്ച ചാർളി ചാപ്ലിൻ എന്ന മഹാപ്രതിഭയടെ ഒരു വരി കൂട്ടിചേർക്കാൻ ആഗ്രഹിക്കുന്നു. “Life is a tragedy when seen in close-up, but a comedy in long-shot.”

Review also available at the below link


JeevitaNizhalppadu -Vaikom Muhammed Basheer

MantrikaPoocha-VaikomMuhammedBasheer



ഔൽസുക്യത്തിന്റെ തീവ്രതയാണ് അത്ഭുതങ്ങളുടെ നിഗൂഡത. ബേപ്പൂർ സുൽത്താന്റെ ഉജ്ജ്വലവും സൂക്ഷ്മതയുമാർന്ന കഥാവിവരണമാണ് അനുവാചകനിൽ ഉദ്യമിപ്പിക്കുന്ന അഭിനിവേശം.ഈ കഥയിലും ഒരു മഹാത്ഭുതം നടക്കുന്നു.പെൺപൂച്ച ആൺപൂച്ചയായി മാറുന്ന വിസ്മയം.
കൈസുകുട്ടി നീലാണ്ടൻ പൂച്ചയായ കഥ.ഒരു മാന്ത്രികപ്പൂച്ച!!!

Review also available @
MantrikaPoocha-VaikomMuhammedBasheer

NinteChorayileVeenju-B.Murali



ഒരു കൊച്ചു ക്രൈം നോവൽ. ഈ ക്രൈം നോവലിൽ എന്നെ ആകർഷിച്ചത് ഇതിലെ തടിയൻ കഥാപാത്രത്തിന്റെ ഒരു വാചകമാണു: "ഞങ്ങൾ ഇവിടെ അപരിചിതരായിരിക്കും. എന്നാലും ഇവിടുത്തെ പതിവനുസരിച്ച് ആരും പരിചയമില്ലാത്തവരല്ല. ഞങ്ങൾ വെളുക്കുവോളം കഥ പറയും, ഓരോരുത്തരുടെയും കാര്യങ്ങൾ. അതൊക്കെ പറഞ്ഞെന്നു വച്ച് പിന്നെ ഞങ്ങൾ പരിചയക്കാരായി തുടരണമെന്നില്ല. ഇവിടെ ഞാൻ സംസാരിച്ചിട്ടുള്ള പലരെയും പിന്നെ ഞാൻ അറിയുക കൂടിയില്ല."

Review also available at the below link.

NinteChorayileVeenju-B.Murali

Sunday 18 March 2012

MeerSadhu-K.R.Meera



മീരയുടെ ഭാഷ്യം, അതാരെയും ഒന്നു ചിന്തിപ്പിക്കും എന്നതിനു ഉദാഹരണമാണു "പാൽ പോലെയാണു പ്രേമം. നേരത്തോടു നേരം കഴിഞ്ഞാൽ പുളിക്കും, പിരിയും, വിഷമാകും." കൂടാതെ അതു ശക്തവും ആണു "മാധവൻ നിങ്ങൾക്കറിയില്ല, നിങ്ങൾ പ്രേമിക്കുന്നത് സ്ത്രീകളെയല്ല. പ്രേമത്തെയാണു. അതുകൊണ്ടാണു നിങ്ങൾക്കൊരു സ്ത്രീയിലും ഒതുങ്ങാൻ കഴിയാത്തത്." എന്നു തുളസി മാധവനോട് തന്നെ ഉപേക്ഷിക്കുന്നതിനു മുൻപ് പറയുന്നതും. ഒരു നോവൽ നിറയെ ഇത്തരം വാചകങ്ങൾ ആണെങ്കിൽ, ആ മാസ്മകരിത തുളുമ്പുന്ന വാക്കുകൾ തുടരെ തുടരെ മനസ്സിൽ ചെന്നു തട്ടി സ്ഫടികം പോലെ ചിന്നി ചിതറുന്നു. ഈ കഥ മീരാസാധുവിന്റെ കഥയാണു. ആൺ വഞ്ചനയ്ക്കെതിരെ പ്രതികാരം ചെയ്യുന്ന മീരാസാധുവിന്റെ കഥ.

Review also available at the below link

MeerSadhu-K.R.Meera

Campus-Ormakalude-Pusthakam-Bins.M.Mathew



"ക്യാംപസ് ഓർമ്മകളുടെ പുസ്തകം". എനിക്കു വളരെയേറെ ഇഷ്ട്ടപ്പെട്ടു. ബിൻസിന്റെതായ ഒരു മലയാളം ശൈലിയാണു എന്നെ ആകർഷിച്ചത്. ഇവിടെ എന്റെ രണ്ട് വരി കുറിക്കട്ടെ.

ക്ഷണമൊന്നാകിൽ കടന്ന് പോകിലും,
ഇന്നലകളിലെ ഓർമ്മകൾ തുടിക്കുമെൻ മനസ്സിൽ.

നാളെകൾ ശുഭമായി വന്നീടികിലും,
ഇന്നലക്കളെ മറക്കുമോ മാനവഹൃദയങ്ങൾ.

കാലത്തിന്റെ നൊമ്പരങ്ങൾ കെട്ടഴിമ്പോഴും,
ഓർമ്മകൾ വഴികാട്ടിയായി വന്നിടും.

ആ കാലം ഒരിക്കൽ മടങ്ങിവരുമെന്ന... പ്രത്യാശയിൽ ഇരിക്കുന്നു ഞാൻ ഈ വാതിൽ പടിയിൽ.

കാരണം,
ഓർമ്മകളാണെന്റെ ജീവൻ.

Review also available at the below link

Campus-Ormakalude-Pusthakam-Bins.M.Mathew

Dveepukalum-Theerangalum:Anand

NinteKatha-Enteyum-N.Mohanan



വ്യത്യസ്തവും, അതിബഹുലവും ആണ് ഓരോ ജീവിതവും. അതുതന്നെയാവാം ഓരോ മനുഷ്യജീവിതത്തെ കൗതുകകരമാക്കുന്നതും. അതിനാൽ അത് എത്രവർണ്ണിച്ചാലും അതു മറ്റനേകം ചിത്രീകരണങ്ങളുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നതു. അത്തരം ഒരു മഹാജീവിതത്തെ ഒരു സൂക്ഷ്മദർശിനിയിലൂടെ നോക്കി, സസൂക്ഷ്മം പഠിച്ച്, സവിസ്തരം നമ്മുടെ മുന്നിലേക്കു എത്തിക്കുകയാണു എൻ.മോഹനൻ. ഇതിൽ ഒരോ ജീവിതവും ഒരോ കഥാപാത്രങ്ങളാണു. ഇതിലെ ഒരോ കഥകളും ഒരോ നോവൽ വായിക്കുന്നഉന്മേഷം തരുന്നു. ജീവിതം, ദൂരെനിന്നു നോക്കുമ്പോൾ കണ്ണുകൾക്കു കുളിർമ്മയേകുന്നു, എന്നാൽ അതിനെ അടുത്തു ദർശിച്ചാൽ എൻ.മോഹനന്റെ ഭാഷ്യത്തിൽ "കദനത്തിന്റെ കറുത്ത കുറിമാതിരി."

Review also available at the below link

NinteKatha-Enteyum-N.Mohanan

Saturday 18 February 2012

Bishop-Mar-Panniyaramadam-Koovunnu- Jacob Varghese



ഒരു നല്ല വായനക്കാരനു ആരെയും സ്നേഹിക്കുവാൻ ഉള്ള തന്റേടവും, സാമർത്ഥ്യവും, സത്യസന്ധമായ വായനയിലൂടെ സ്വായത്തമാക്കുന്നു. അതും ഒരു പുസ്തകം തന്മയത്തത്തോടും കൂടിയുള്ള ഒരു ആവിഷ്കാരമായാൽ ആ കഥകളുടെ മനോഹാരിത എത്രത്തോളം വശ്യം ആയിരിക്കും. ഒരു എഴുത്തുകാരന്റെ പല ഭാവവിത്യാസങ്ങൾ ഒരോ കഥകളിലൂടെ കടന്നു പോകുമ്പോഴും മറിയമ്മ എന്ന ജേക്കബ് വർഗ്ഗീസ്സിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ഓരോ രചനയുടെയും അഴക്, ഒരു വായനക്കാരൻ സ്പർശിച്ചറിയുന്നതു പ്രണേതാവിനെ കൂടുതൽ മനസ്സിലാക്കുമ്പോളാണു. ഒരു പക്ഷെ ഈ പുസ്തകത്തിന്റെ മാറ്റ് കൂടുന്നതും, "മറിയമ്മ എന്ന മറിമായ" വായിച്ചതിനു ശേഷമാകും.

Review also available at the below link

Bishop-Mar-Panniyaramadam-Koovunnu- Jacob Varghese